ആ മലർ പൊയ്കയിൽ ആടി കളിക്കുന്നൊരു, ഓമന താമര പൂവേ
മലരേ,
ഞാൻ ആദ്യമായി നിന്നെ കാണുന്നത് ഏറണാകുളം പത്മയിൽ വെച്ചാണ്. അവിടെ ഇരുട്ടത്ത്, പത്തഞൂറോളം ആളുകളുടെ നടുവിൽ ഞാനുമുണ്ടായിരുന്നു. നീയറിയാതെ, നിന്റെ കണ്വെട്ടത്, മുപ്പതടി ദൂരത്ത്. കാഴ്ചക്കാർ കൂവിയും കയ്യടിച്ചും നിന്നെ വരവേറ്റപ്പോൾ, ഞാൻ നിന്നെ കണ്കുളിര്കെ കണ്ടുകൊണ്ടിരുന്നു.
പിന്നീട് പല വട്ടം ഞാൻ നിന്നെ കണ്ടു. പറവൂരിൽ, ഗുട്ഗാവിൽ, ബാംഗളൂരിൽ, മുംബൈയിൽ, ദുബായിൽ, അടെലൈടിൽ, ലണ്ടനിൽ, ന്യൂയോർകിൽ... എത്ര കണ്ടിട്ടും മതിവരുന്നില്ല. പക്ഷെ ചില കാര്യങ്ങൾ എന്നെ അലട്ടുന്നു. പല തവണ കണ്ടിട്ടും ഒരു പരിചയക്കുറവ്.
നിന്നെ കുറിച്ച് എനിക്ക് എന്തറിയാം?
-- നീ ഒരു സുന്ദരിയാകുന്നു, നിന്റെ മുഖക്കുരു ഒരു സൌന്ദര്യ ലക്ഷണവും
-- നിനക്ക് മുല്ലപ്പൂവ് വളരെ ഇഷ്ടമാണ്
-- നീ ഒരു നല്ല ടപ്പാൻകുത്ത് നർത്തകിയാകുന്നു
-- നീ ഒരു കോളേജ് അധ്യാപികയുമാണ്
ഇത് പോരല്ലോ. ഇനിയും എന്തെല്ലാം അറിയാൻ ഇരിക്കുന്നു.
നാളെ ഞാൻ നിന്നെ ഒരു date-ന് വിളിച്ചാൽ, എവിടെ കൊണ്ട് പോകും. കുട്ടന്റെ തട്ട് കടയിലെ ദോശയും ചമ്മന്തിയും മൊരിഞ്ഞ ഒമ്ലെട്ടും നിനക്ക് പിടിക്കുമോ? അതോ Domino's-ലെ അസ്സെംബ്ളി ലൈനിൽ നിന്നും പുകഞ്ഞു പുറത്തു ചാടുന്ന pizza-യോ നിനക്ക് പഥ്യം? അല്ലെങ്ങിൽ മെഴുകുതിരി വെളിച്ചത്തിൽ സൂപിൽ തുടങ്ങി സൂഫ്ലെയിൽ അവസാനിക്കുന്ന അത്താഴ വിരുന്നോ?
നിന്റെ രാഷ്ട്റീയം എന്താണ്? നീ പിണറായി പക്ഷത്തോ, VS പക്ഷത്തോ? I group-ഓ, A group-ഓ? എന്തും സഹിക്കാം, പക്ഷെ സുധീരന്റെ കൂടെ ആണെങ്കിൽ നമ്മൾ തമ്മിൽ തെറ്റും.
നീ വിശ്വസിക്കുന്ന സാമ്പത്തിക ശാസ്ത്രം എന്ത്? മൂന്നു നേരം വയറു നിറയെ ഭക്ഷണവും, ഒരു നേരം quarter റം എന്ന ജാസൂസ് കുട്ടി ശാസ്ത്രമോ? മൂന്നു നേരം വയറു നിറയെ ഭക്ഷണവും, ഒരു നേരം യോഗയും എന്ന Sri Sri ഫോര്മുലയോ? സര്ക്കാര് ഭൂമിയും, വെള്ളവും, വെളിച്ചവും, എണ്ണയും, വായുവും എല്ലാം എന്റെതെന്ന ഇൻഡ്യൻ മുതലാളിത്ത വ്യവസ്ഥയോ? മലർ കാണുന്ന സ്വപ്‌നങ്ങൾ നെയ്ത്തു അമേരിക്കയിലോ, യൂറോപ്പിലോ, റഷ്യയിലോ, ചൈനയിലോ, പോളണ്ടിലോ, ക്യൂബയിലോ...
നിന്റെ ഇഷ്ട പാനീയം എന്ത്? വീഞ്ഞോ, വെള്ളമോ? ചാരായമോ, ചായയോ? കാപ്പിയോ കോളയോ? അല്ല, നീ മദ്യപിക്കുകയാനെന്ക്കിൽ, ഒരു കാര്യം ശ്രദ്ധിക്കുക. നിന്നോടൊപ്പം മദ്യപിക്കുന്ന പുരുഷനെക്കാൾ 30% കുറവേ കുടിക്കാവൂ. നിന്നോടുള്ള സ്നേഹം കൊണ്ട് പറഞ്ഞതാ, അല്ലാതെ ഞാൻ male chauvinist ഒന്നും അല്ലാട്ടോ. സ്ത്രീകൽക്ക് ഫിറ്റാകാൻ അത്രയും മതി എന്ന് ഒരു പുതിയ പഠനം പറയുന്നു. അത് കൊണ്ട് മാത്രം.
സ്ത്രീ-പുരുഷ സമത്വത്തെ പറ്റി നിന്റെ അഭിപ്രായം എന്താണ്? ജയക്റിഷ്ണനെയും ക്ളാരയെയും പോലെ കൈകൽ കോർത്ത് പിടിച്ചു വിജനമായ നഗരവീഥികളിലും, കടലോരത്തും, മലയോരത്തും നടക്കുമ്പോൾ, ആദ്യത്തെ ചുംബനം ആരുടേതാകും? നിന്റെതോ? അതിരിക്കട്ടെ, നീ ചുംബന സമരത്തിന് പോയിരുന്നോ?
ദീപ്തി IPS-നെ കുറിച്ച് നീ എന്ത് പറയുന്നു? നാളെ ഒരിക്കൽ നീ അവരുടെ സ്ഥാനത്ത് എത്തിയാൽ അമ്മായി അമ്മയുടെ കുത്തു വാക്കുകൽ സഹിക്കാൻ വയ്യാതെ 'പോണാൽ പോകട്ടും പോടാ' എന്ന് പാട്ടും പാടി പടി ഇറങ്ങുമോ?
അങ്ങനെ അങ്ങനെ എന്തെല്ലാം അറിയാൻ ഇരിക്കുന്നു!
നീ പറയും നിവിൻ പോളി ഇതൊന്നും ചോദിച്ചില്ലല്ലോ എന്ന്. അവൻ പയ്യൻ. ഇന്നലെ വന്നവൻ. New Generation. നിന്റെ ചിരിയിലും, മുഖക്കുരുവിലും, മുല്ലപ്പൂ വാസനയിലും അവൻ വീണു. അല്ലാതെന്ത്.
നിര്ത്തട്ടെ.
നിന്നെ കുറിച്ച് അറിയുവാൻ തിടുക്കമായി.
മറുപടിക്കായി കാത്തിരിക്കുന്നു.
സ്നേഹപൂര്വ്വം
ജാസൂസ് നാരായണൻ കുട്ടി
Also read
Why do Kerala men love to hate Ranjini Haridas? Jasoos Kutty investigates
Follow Jasoos Kutty on
Twitter
Facebook
ഞാൻ ആദ്യമായി നിന്നെ കാണുന്നത് ഏറണാകുളം പത്മയിൽ വെച്ചാണ്. അവിടെ ഇരുട്ടത്ത്, പത്തഞൂറോളം ആളുകളുടെ നടുവിൽ ഞാനുമുണ്ടായിരുന്നു. നീയറിയാതെ, നിന്റെ കണ്വെട്ടത്, മുപ്പതടി ദൂരത്ത്. കാഴ്ചക്കാർ കൂവിയും കയ്യടിച്ചും നിന്നെ വരവേറ്റപ്പോൾ, ഞാൻ നിന്നെ കണ്കുളിര്കെ കണ്ടുകൊണ്ടിരുന്നു.
#KuttyRadio Jasoos Kutty reads out letter to Malar |
നിന്നെ കുറിച്ച് എനിക്ക് എന്തറിയാം?
-- നീ ഒരു സുന്ദരിയാകുന്നു, നിന്റെ മുഖക്കുരു ഒരു സൌന്ദര്യ ലക്ഷണവും
-- നിനക്ക് മുല്ലപ്പൂവ് വളരെ ഇഷ്ടമാണ്
-- നീ ഒരു നല്ല ടപ്പാൻകുത്ത് നർത്തകിയാകുന്നു
-- നീ ഒരു കോളേജ് അധ്യാപികയുമാണ്
ഇത് പോരല്ലോ. ഇനിയും എന്തെല്ലാം അറിയാൻ ഇരിക്കുന്നു.
നാളെ ഞാൻ നിന്നെ ഒരു date-ന് വിളിച്ചാൽ, എവിടെ കൊണ്ട് പോകും. കുട്ടന്റെ തട്ട് കടയിലെ ദോശയും ചമ്മന്തിയും മൊരിഞ്ഞ ഒമ്ലെട്ടും നിനക്ക് പിടിക്കുമോ? അതോ Domino's-ലെ അസ്സെംബ്ളി ലൈനിൽ നിന്നും പുകഞ്ഞു പുറത്തു ചാടുന്ന pizza-യോ നിനക്ക് പഥ്യം? അല്ലെങ്ങിൽ മെഴുകുതിരി വെളിച്ചത്തിൽ സൂപിൽ തുടങ്ങി സൂഫ്ലെയിൽ അവസാനിക്കുന്ന അത്താഴ വിരുന്നോ?
നിന്റെ രാഷ്ട്റീയം എന്താണ്? നീ പിണറായി പക്ഷത്തോ, VS പക്ഷത്തോ? I group-ഓ, A group-ഓ? എന്തും സഹിക്കാം, പക്ഷെ സുധീരന്റെ കൂടെ ആണെങ്കിൽ നമ്മൾ തമ്മിൽ തെറ്റും.
നീ വിശ്വസിക്കുന്ന സാമ്പത്തിക ശാസ്ത്രം എന്ത്? മൂന്നു നേരം വയറു നിറയെ ഭക്ഷണവും, ഒരു നേരം quarter റം എന്ന ജാസൂസ് കുട്ടി ശാസ്ത്രമോ? മൂന്നു നേരം വയറു നിറയെ ഭക്ഷണവും, ഒരു നേരം യോഗയും എന്ന Sri Sri ഫോര്മുലയോ? സര്ക്കാര് ഭൂമിയും, വെള്ളവും, വെളിച്ചവും, എണ്ണയും, വായുവും എല്ലാം എന്റെതെന്ന ഇൻഡ്യൻ മുതലാളിത്ത വ്യവസ്ഥയോ? മലർ കാണുന്ന സ്വപ്‌നങ്ങൾ നെയ്ത്തു അമേരിക്കയിലോ, യൂറോപ്പിലോ, റഷ്യയിലോ, ചൈനയിലോ, പോളണ്ടിലോ, ക്യൂബയിലോ...
നിന്റെ ഇഷ്ട പാനീയം എന്ത്? വീഞ്ഞോ, വെള്ളമോ? ചാരായമോ, ചായയോ? കാപ്പിയോ കോളയോ? അല്ല, നീ മദ്യപിക്കുകയാനെന്ക്കിൽ, ഒരു കാര്യം ശ്രദ്ധിക്കുക. നിന്നോടൊപ്പം മദ്യപിക്കുന്ന പുരുഷനെക്കാൾ 30% കുറവേ കുടിക്കാവൂ. നിന്നോടുള്ള സ്നേഹം കൊണ്ട് പറഞ്ഞതാ, അല്ലാതെ ഞാൻ male chauvinist ഒന്നും അല്ലാട്ടോ. സ്ത്രീകൽക്ക് ഫിറ്റാകാൻ അത്രയും മതി എന്ന് ഒരു പുതിയ പഠനം പറയുന്നു. അത് കൊണ്ട് മാത്രം.
സ്ത്രീ-പുരുഷ സമത്വത്തെ പറ്റി നിന്റെ അഭിപ്രായം എന്താണ്? ജയക്റിഷ്ണനെയും ക്ളാരയെയും പോലെ കൈകൽ കോർത്ത് പിടിച്ചു വിജനമായ നഗരവീഥികളിലും, കടലോരത്തും, മലയോരത്തും നടക്കുമ്പോൾ, ആദ്യത്തെ ചുംബനം ആരുടേതാകും? നിന്റെതോ? അതിരിക്കട്ടെ, നീ ചുംബന സമരത്തിന് പോയിരുന്നോ?
ദീപ്തി IPS-നെ കുറിച്ച് നീ എന്ത് പറയുന്നു? നാളെ ഒരിക്കൽ നീ അവരുടെ സ്ഥാനത്ത് എത്തിയാൽ അമ്മായി അമ്മയുടെ കുത്തു വാക്കുകൽ സഹിക്കാൻ വയ്യാതെ 'പോണാൽ പോകട്ടും പോടാ' എന്ന് പാട്ടും പാടി പടി ഇറങ്ങുമോ?
അങ്ങനെ അങ്ങനെ എന്തെല്ലാം അറിയാൻ ഇരിക്കുന്നു!
നീ പറയും നിവിൻ പോളി ഇതൊന്നും ചോദിച്ചില്ലല്ലോ എന്ന്. അവൻ പയ്യൻ. ഇന്നലെ വന്നവൻ. New Generation. നിന്റെ ചിരിയിലും, മുഖക്കുരുവിലും, മുല്ലപ്പൂ വാസനയിലും അവൻ വീണു. അല്ലാതെന്ത്.
നിര്ത്തട്ടെ.
നിന്നെ കുറിച്ച് അറിയുവാൻ തിടുക്കമായി.
മറുപടിക്കായി കാത്തിരിക്കുന്നു.
സ്നേഹപൂര്വ്വം
ജാസൂസ് നാരായണൻ കുട്ടി
മലരേ നിന്നെ കാണാതിരുന്നാൽ മിഴിവേകിയ നിറമെല്ലാം മായുന്നപോലെ
Also read
Why do Kerala men love to hate Ranjini Haridas? Jasoos Kutty investigates
Follow Jasoos Kutty on
No comments:
Post a Comment