Saturday, 18 July 2015

പോടാ പട്ടി, ഇത് ഒരു ജനാധിപത്യമാണ്


"കൂട്ടുകാരെ. നമ്മൾ ഇന്ന് ഒത്തു കൂടിയിരിക്കുന്നത് നമ്മുടെ കോളണിയിലെ പട്ടി ശല്യം ചർച്ച ചെയ്യാനാണ്. ഞാൻ ജാസൂസ് നാരായണൻ കുട്ടി. ഈ കോളണിയിലെ ഒരു താമസക്കാരൻ. The association president wanted an impartial person to chair the meeting. So here I am. ആർക്കും എതിർപ്പില്ലല്ലോ?"

കുട്ടിയുടെ പ്രസ്താവന ഗാന്ധിനഗർ നിവാസികൾ കയ്യടിച്ചു പാസ്സാക്കി. 

"ഇന്ന് ഇവിടെ നമ്മോടൊപ്പം രണ്ടു special invitees undu. നമ്മുടെ കോളനിയെ കിടുകിടാവിറപ്പിചിരിക്കുന്ന തെരുവ്നായ്ക്കളുടെ നേതാവ്  ടോമി. കൂടാതെ വളർത്തുനായ്ക്കളുടെ യുണ്യൻ നേതാവ് ബ്രുണോയും ഉണ്ട്. അവർക്ക് ചർച്ചയിൽ പങ്ക്കു  ചേരാം. പക്ഷെ voting അധികാരം ഉണ്ടാകുന്നതല്ല."

"പട്ടിക്കെന്താ പൊന്നുരുക്കുന്നെടത്ത് കാര്യം."

"ഹ ഹ ഹ ഹ ഹ"

"ഈ ചർച്ചയ്യിൽ പട്ടിക്കല്ലെങ്കിൽ പിന്നെ പൂച്ചയ്ക്കാണോ കാര്യം," സ്ഥലം പട്ടി പ്രേമി മനോരന്ജിനി ഇടയ്ക്ക് കയറി ചോദിച്ചു.

"മാപ്പാക്കണം, മനോരന്ജിനി വന്ന കാര്യം അറിഞ്ഞില്ല," ക്ഷമാപണം നടത്തിയ ശിവൻ കുട്ടി ജാസൂസ് കുട്ടിയുടെ നേർക്ക്‌ തിരിഞ്ഞു, "ഈ തള്ളയെ ഇങ്ങോട്ടാരാ വിളിച്ചത്?"

"കുറച്ചു സഭ്യമായി സംസാരിക്കാം. നമ്മൾ ഒരു പ്രശ്നം ചർച്ച ചെയ്യുമ്പോൾ അതിന്റെ എല്ലാ വശവും പഠിക്കണം. പിന്നെ ടോമിയും ബ്റുണോയും അവരുടെ കാര്യം പറയുമ്പോൾ നമ്മുടെ ഭാഷയിലേക്ക് തർജ്ജമയും ചെയ്യണ്ടേ?" 

പട്ടികൾ ആ പരാമര്ശം കുരച്ച്  വരവേറ്റു .

"നിങ്ങളുടെ അറിവിനായി ഞാൻ പറയാം, ഇപ്പോൾ അവർ പറഞ്ഞത് 'മനോരന്ജിനി zindabad' എന്നാണ്."

"കുട്ടി രാഷ്ട്രീയം പാടില്ല എന്ന് പറഞ്ഞത് കൊണ്ടാ. അല്ലെന്കിൽ കാണാമായിരുന്നു," ശിവൻ കുട്ടിയുടെ hint കിട്ടിയ പട്ടി വിരോധികൾ മുദ്രാവാക്യം വിളിക്കാൻ തുടങ്ങി.

"ബൗ ബൗ പട്ടികളെ, നിങ്ങളെ പിന്നെ കണ്ടോളാം."
"ബൗ ബൗ പട്ടികളെ, നിങ്ങളെ പിന്നെ കണ്ടോളാം."

"പട്ടി ശല്യം അവസാനിപ്പിക്കുക."
"പട്ടി ശല്യം അവസാനിപ്പിക്കുക."

"മനോരന്ജിനി murdabad."
"മനോരന്ജിനി murdabad."

"ആ മതി മതി," ശിവൻകുട്ടി തുടർന്നു, "ഇത് മനോരന്ജിനിയ്ക്ക് ഒരു പാഠമായിരിക്കട്ടെ. അധികം വിളച്ചിലെടുത്താൽ ഞാൻ നിന്റെ പുറകെ സദാചാര പോലീസിനെ അഴിച്ചു വിടും. മനസ്സിലായല്ലോ."

"ഹ ഹ ഹ ഹ."


"അപ്പോഴേ ശിവൻ കുട്ടി ഇത് നിയമ സഭയല്ല," മനോരന്ജിനി സർവംസഹ യായ ഭാരതീയ നാരിക്ക് ഒരു അപവാദം ആണ്, അവർ അങ്ങനെ ഒന്നും വിട്ടു കൊടുക്കില്ലാ, "ഞാൻ ഇട്ടിരിക്കുന്ന ചെരുപ്പിന് വേറെയും ഉപയോഗം ഉണ്ട്." 

"അറിയാം ഇത് നിയമ സഭയല്ല, ഞാൻ മുണ്ടുടുക്കാതിരുന്നത് നിന്റെയൊക്കെ ഭാഗ്യം," jeans അഴിക്കാൻ ഒരുങ്ങിയ ശിവൻ കുട്ടിയെ അടുത്തിരുന്നവർ തടഞ്ഞു.

"ഹ ഹ ഹ ഹ."

"ശിവൻ കുട്ടി വിട്ടു കള. ആ പെണ്ണിന് ഭ്രാന്താണ്."

"Order, order" നാരായണൻ കുട്ടി ചുറ്റിക എടുത്തു മേശപ്പുറത്ത് ഒരടി. "സ്ത്രീകൾ ഇരിക്കുന്നിടത്ത് ഇത്തരം ഭാഷ ഒഴിവാക്കൂ please."

"ഞാൻ കുട്ടിയുടെ ആ പരാമര്ശത്തോട് വിയോജിക്കുന്നു. It is a sexist remark. ഇന്നത്തെ സ്ത്രീകൾക്ക് നിങ്ങടെ ഓരൊലക്കേടെ മൂടും വേണ്ട. ഞങ്ങടെ കാര്യം ഞങ്ങൾ നോക്കി കൊള്ളാം."

"ഒരു കാര്യം മനസ്സിലായി. ഇത് നിയമ സഭയല്ല, ചന്തയാണ് , ചന്ത."

"ബൗ, ബൗ,  ബൗ, ബൗ," ടോമിയും ബ്റുണോയും വീണ്ടും കുര തുടങ്ങി.

"ഇനി ഈ പട്ടികൽക്കെന്താ വേണ്ടത്."

"അവര് ചോദിക്കുവാ, അവരുടെ കാര്യം എന്തായി എന്ന്'"

"നമുക്ക് വിഷയത്തിലേക്ക് തിരിച്ചു കടക്കാം. ഈ പട്ടികളെ എന്ത് ചെയ്യണം."

"ഞാൻ എന്റെ അഭിപ്രായം പറയാം," രമേശൻ ഇടപെട്ടു, "നമുക്ക് ഈ പട്ടികളെ മനുഷ്യത്വ പരമായി കൊല്ലാം." 

"പട്ടി ഒരു മൃഗമല്ലേ, അപ്പോൾ മൃഗീയമായല്ലേ കൊല്ലേണ്ടത്," ജോര്ജൂട്ടി പറഞ്ഞു.

"പൂതി മനസ്സിലിരിക്കട്ടെ," മനോരന്ജിനിയുടെ ഊഴം, "ഇത് നാട് വേറെ, വെറുതെ ആരെയും കൊല്ലാൻ ഞങ്ങൾ സമ്മതിക്കില്ല."

"ബൗ ബൗ ബൗ ബൗൗ," ടോമിയും വിട്ടു കൊടുത്തില്ല.

"മനോരന്ജിനി അത് ഒന്ന് തര്ജ്ജമ ചെയൂ."

"ഞങ്ങളെ ആര് കൊല്ലാൻ വന്നാലും, രമേശാ നിന്റെ തന്തയെ ഞങ്ങൾ കടിച്ചു കീറും. എല്ലാ ദിവസവും morning walkinu ഞങ്ങടെ പാര്ക്കിലാ പുള്ളി വരുന്നത്. മറക്കണ്ട."

"ഞാൻ ഒരു അഭിപ്റായം പറഞ്ഞതല്ലേ," രമേശൻ തന്ത്രപൂർവം പിന്മാറി.  

"ബൗ ബൗ ബൗ ബൗൗ," ഇത്തവണ ബ്റുണോയുടെ ഊഴം.  

"പോ മോനെ രമേശാ,"  മനോരന്ജിനിയുടെ അവസരോചിതമായ വിവര്ത്തനം.

"ഒരു കാര്യത്തിൽ തരർക്കമില്ല. പട്ടികളെ കൊല്ലണം. ഏതു പട്ടികളെ കൊല്ലണം എന്നതാണ് തർക്ക വിഷയം."

"ഞാൻ സമ്മതിക്കില്ല."

"മനോരന്ജിനിയുടെ എതിർപ്പ് ഞാൻ ഇവിടെ note ചെയ്തിട്ടുണ്ട്. "

"ഞാൻ ശക്തമായി എതിര്ക്കുന്നു."

"ആ എതിർപ്പ് ഞാൻ ശക്തമായി note ചെയ്തിരിക്കുന്നു."

"എല്ലാ പെപ്പട്ടികളെയും നമക്ക് തട്ടാം."

"അത് മാത്രം പോര. നാളെ ടോമി എന്നെ കടിച്ചാൽ?" രമേശൻ തന്റെ പേടി വെളിപ്പെടുത്തി.

"The resolution has to be carefully worded, we can't allow any loopholes,"  കേണൽ  മേനോൻ പറഞ്ഞു

"അതെ. പ്രമേയത്തിൽ എല്ലാ പട്ടികളും ഉള്പ്പെടണം."

"ബൗ ബൗ ബൗ ബൗൗ." ബ്റുണോ കുരച്ചു തുടങ്ങി.

"ബ്റുണോ പറയുന്നു ഇത് ക്രൂരത ആണെന്ന്."

"ബ്റുണോയുടെ എതിര്പ്പ് നമ്മൾ കണക്കിലെടുക്കണം," ശിവൻ കുട്ടി വാദിച്ചു.

"അതെന്താ, അവനും ഒരു പട്ടിയല്ലേ."

"പട്ടിയാണ്, പക്ഷെ ഇക്ബാൽ മുതലാളിയുടെ പട്ടിയാണ്."

"ഇക്ബാൽ നമ്മുടെ എല്ലാ കോളനി പരിപാടിക്കും കാശ്ശു മുടക്കുന്ന ആളാണ്‌. അടുത്ത annual day ഗാനമേള നടത്താം എന്ന് എറ്റിരിക്കുക ആണ്."

"പുള്ളിയെ പിണക്കാൻ ഒക്കൂല്ല."

"പ്രമേയം ബ്റുണോയ്ക്ക് സമ്മതമാകുന്ന രീതിയിൽ തിരുത്തിയെഴുതണം."

"ബൗ ബൗ ബൗ ബൗൗ."

"അവൻ പ്റബുദ്ധനായ നായയാണെന്നു. അങ്ങനെ ഇങ്ങനെ ഒന്നും നിങ്ങടെ തന്ത്രങ്ങളിൽ വീഴില്ല എന്ന്."

"വളര്ത്തു പട്ടികളെ ഒഴിവാക്കി ഒരു പ്രമേയം എഴുതട്ടെ," ജാസൂസ് കുട്ടി ആരാഞ്ഞു.

"അത് പറ്റില്ല, വളർത്ത് പട്ടിക്കു അറിയാതെ എങ്ങാനും പേ പിടിചാല്ലോ?" രമേശൻ ഇടപെട്ടു.  

"ഇങ്ങനെ ആയാല്ലോ. ആപല്ക്കാരികളായ പട്ടികളെയും, പേപ്പട്ടികളെയും മനുഷ്യത്വ പരമായി വധിക്കേണ്ടതാണ്," പല പ്രമേയങ്ങളും എഴുതി തഴമ്പിച്ച  ജോര്ജൂട്ടി പറഞ്ഞു. 

"ബൗ ബൗ ബൗ ബൗൗ."
"ബൗ ബൗ ബൗ ബൗൗ."
"ബൗ ബൗ ബൗ ബൗൗ."
"ബൗ ബൗ ബൗ ബൗൗ."

ടോമിയും ബ്റുണോയും ഒരേ സ്വരത്തിൽ  സമരം തുടങ്ങി.

"അത് തര്ജ്ജമ ചെയ്യണ്ട, അറിയാം എന്റെ അച്ചനു പറഞ്ഞതാണെന്ന്."

"ബൗ ബൗ ബൗ ബൗൗ."
"ബൗ ബൗ ബൗ ബൗൗ."
"ബൗ ബൗ ബൗ ബൗൗ."
"ബൗ ബൗ ബൗ ബൗൗ."

"അവര് പറയുവാ, 'കാട്ടാളാ മുട്ടാള, നിന്നെ പിന്നെ എടുത്തോളാം'."

"പ്രഭുദ്ധരെന്നു പറഞ്ഞപ്പോൾ ഇത്രയും കരുതിയില്ല."

"ബൗ ബൗ ബൗ ബൗൗ."
"ബൗ ബൗ ബൗ ബൗൗ."
"ബൗ ബൗ ബൗ ബൗൗ."
"ബൗ ബൗ ബൗ ബൗൗ."

"ബ്റുണോ നാരായണ പിള്ളയുടെ പരിണാമം വായിച്ചിട്ടുണ്ടെന്നു," മനോരന്ജിനി കൂട്ടിചേർത്ത്.

"എന്നാൽ കാര്യം എളുപ്പം," ജാസൂസ് കുട്ടി പറഞ്ഞു, "എടാ ബ്രുണോ ഞങ്ങൾ മനുഷ്യർ എന്നും നിന്നോട് കടപ്പെട്ടവർ ആയിരിക്കും. ആ കടപ്പാട് തീര്ക്കാൻ ഞങ്ങളെ കൊണ്ട് ആകില്ല എങ്കിലും എല്ലാ ദിവസവും 1 എല്ലിൻ കഷ്ണം നിനക്ക് തിന്നാൻ തരുന്നത് ആയിരിക്കും."


"ബൗ ബൗ ബൗ ബൗൗ."
"ബൗ ബൗ ബൗ ബൗൗ."
"ബൗ ബൗ ബൗ ബൗൗ."
"ബൗ ബൗ ബൗ ബൗൗ."

"ഇങ്ങനെ വിലപെശിയാൽ ശരിയാകില്ല. ബ്രുണോ മുതലാളിയുടെ പട്ടി തന്നെ. രണ്ടു എല്ലിൻ കഷ്ണം തരാം."

"ബൗ ബൗ ബൗ ബൗൗ."
"ബൗ ബൗ ബൗ ബൗൗ."

ഇത്തവണ ടോമി മാത്രമേ കുരയ്ച്ചുള്ളൂ.

"Those in favour of the resolution say aye"

"Aye, Aye, Aye, Aye, Aye, Aye, Aye, Aye, Aye, Aye, Aye, Aye, Aye, Aye, Aye..."

"Those against say nay"

"Nay"
"ബൗ ബൗ ബൗ ബൗൗ."

"I think the ayes have it."

ഗാന്ധിനഗർ നിവാസികൾ പട്ടി പ്രമേയം ബഹുഭൂരിപക്ഷം വോട്ടുകളോടെ പാസാക്കി.


No comments:

Post a Comment